Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Season

ഐ​എ​സ്എ​ല്‍ 2026-27 സീ​സ​ണി​ന് നാ​ളെ കി​ക്കോ​ഫ്

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ന്‍റെ 2026-27 സീ​സ​ണി​നു നാ​ളെ കി​ക്കോ​ഫ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട​തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. സം​പ്രേ​ഷ​ണാ​വ​കാ​ശ​ ത​ര്‍​ക്ക​മാ​യി​രു​ന്നു ക​ഴി​ഞ്ഞ സീ​സ​ണി​ലെ പ്ര​ശ്‌​നം. 2026 ഫെ​ബ്രു​വ​രി​യി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ലീ​ഗ് ആ​രം​ഭി​ച്ച​ത്. ക്ല​ബ്ബു​ക​ള്‍​ക്കു 13 മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ​സ്റ്റ് ബം​ഗാ​ള്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി, അ​വ​രു​ടെ ക​ന്നി ഐ​എ​സ്എ​ല്‍ ട്രോ​ഫി.

എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ഹോം-​എ​വേ രീ​തി​യി​ല്‍ ഫു​ള്‍​സ്വിം​ഗ് ലീ​ഗാ​ണ് അ​ര​ങ്ങേ​റു​ക. ഐ​എ​സ്എ​ല്‍ അ​തി​ന്‍റെ പൂ​ര്‍​ണ പ്രൗ​ഢി​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു എ​ന്നു ചു​രു​ക്കം.

ബം​ഗ​ളൂ​രു x ഡ​ല്‍​ഹി

2026-27 ഐ​എ​സ്എ​ല്‍ സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു എ​ഫ്‌​സി​യും എ​സ്‌സി ​ഡ​ല്‍​ഹി​യും നാ​ളെ ഏ​റ്റു​മു​ട്ടും. ബം​ഗ​ളൂ​രു​വി​ലെ ശ്രീ ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് കി​ക്കോ​ഫ്. നാ​ളെ ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​രം എ​ഫ്‌​സി ഗോ​വ​യും ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യും ത​മ്മി​ലാ​ണ്. രാ​ത്രി 7.30നാ​ണ് ഈ ​മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ്.സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം അ​ഞ്ചി​നും രാ​ത്രി 7.30നു​മാ​യാ​ണ് അ​ര​ങ്ങേ​റു​ക.

ബ്ലാ​സ്റ്റേ​ഴ്‌​സ് ഞാ​യ​ര്‍

ഐ​എ​സ്എ​ല്ലി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​ക സാ​ന്നി​ധ്യ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഞാ​യ​റാ​ഴ്ച ക​ള​ത്തി​ല്‍ ഇ​റ​ങ്ങും. എ​വേ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി എ​ഫ്‌​സി​യാ​ണ് കൊ​ച്ചി ക്ല​ബ്ബി​ന്‍റെ എ​തി​രാ​ളി​ക​ള്‍. ല​ക്‌​നോ​വി​ലാ​ണ് മ​ത്സ​രം. തു​ട​ര്‍​ന്നു 18ന് ​നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​യും എ​വേ പോ​രാ​ട്ട​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് നേ​രി​ടും.

25-ാം തീ​യ​തി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ ഹോം ​മ​ത്സ​രം. മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

13-ാം സീ​സ​ണ്‍ 13 ക്ല​ബ്

ഐ​എ​സ്എ​ല്ലി​ന്‍റെ 13-ാം സീ​സ​ണി​നാ​ണ് നാ​ളെ പ​ന്ത് ഉ​രു​ളു​ക. 13 ക്ല​ബ്ബു​ക​ളാ​ണ് ലീ​ഗി​ല്‍ ഇ​ത്ത​വ​ണ​യു​ള്ള​തെ​ന്ന​തും ശ്ര​ദ്ധേ​യം. എം​ജി മോ​ട്ടോ​റാ​ണ് ഇ​ത്ത​വ​ണ ലീ​ഗി​ന്‍റെ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍. അ​തു​കൊ​ണ്ടു​ത​ന്നെ എം​ജി ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക. ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) നേ​രി​ട്ട് ചു​മ​ത​ല​യോ​ടെ ന​ട​ത്തു​ന്ന ആ​ദ്യ സീ​സ​ണ്‍ ആ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.

യൂട്യൂ​ബ്, സോ​ണി

2026-27 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ യൂട്യൂ​ബി​ലും കാ​ണാം എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. സോ​ണി സ്‌​പോ​ര്‍​ട്‌​സാ​ണ് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത്. സോ​ണി ലി​വ് ലൈ​വ് സ്ട്രീ​മിം​ഗും ന​ല്‍​കും. ഇ​തി​നു പു​റ​മേ​യാ​ണ് യൂട്യൂ​ബി​ല്‍ ത​ത്സ​മ​യം ഐ​എ​സ്എ​ല്‍ 2026-27 സീ​സ​ണ്‍ ആ​രാ​ധ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്.

Sports

ഗോൾമഴക്കാലത്തിന് ഇന്നു തുടക്കം

കാ​റ്റു​നി​റ​ച്ച തു​ക​ല്‍​പ്പ​ന്തി​നൊ​പ്പം ഇ​ന്നു മു​ത​ല്‍ ഭൂ​ഗോ​ള​വും ഉ​രു​ണ്ടു​തു​ട​ങ്ങും. കാ​ലു​ക​ളി​ല്‍​നി​ന്ന് കാ​ലു​ക​ളി​ലേ​ക്കും ഹൃ​ദ​യ​ങ്ങ​ളി​ല്‍​നി​ന്നു ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഉ​ല്ലാ​സ​യാ​ത്ര... ഭൂ​ഗോ​ള​ത്തെ ഇ​ത്ര​മേ​ല്‍ ചേ​ര്‍​ത്തു​നി​ര്‍​ത്തു​ന്നൊ​രു കാ​യി​ക​പോ​രാ​ട്ട​മി​ല്ല.

പ​ങ്കാ​ളി​ത്ത വ​ലു​പ്പ​ത്തി​ല്‍ ഒ​ളി​മ്പി​ക്‌​സി​നാ​ണ് ഒ​ന്നാം സ്ഥാ​ന​മെ​ങ്കി​ലും അ​വി​ടെ പ​ല​വി​ധ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങു​ണ​ര്‍​ത്തു​ന്നു. ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​ങ്ങ​ന​ല്ല, ഫു​ട്‌​ബോ​ള്‍ മാ​ത്രം; കാ​ലും പ​ന്തും ഗോ​ളും... ഒ​രു ഫു​ട്‌​ഗോ​ള്‍ അ​ന്ത​രീ​ക്ഷം... നാ​ലു വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ വി​രു​ന്നെ​ത്തു​ന്ന ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ 2026 എ​ഡി​ഷ​ന് ഇ​ന്നു കി​ക്കോ​ഫ്. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30നു ​ന​ട​ക്കു​ന്ന മെ​ക്‌​സി​ക്കോ x ദ​ക്ഷി​ണാ​ഫ്രി​ക്ക പോ​രാ​ട്ട​ത്തോ​ടെ ലോ​ക​ക​പ്പി​നു തു​ട​ക്ക​മാ​കും. തു​ട​ര്‍​ന്ന്, ജൂ​ലൈ 20 പു​ല​ര്‍​ച്ചെ​വ​രെ നീ​ളു​ന്ന ഫൈ​ന​ലി​ന്‍റെ ലോം​ഗ് വി​സി​ല്‍ മു​ഴ​ങ്ങു​ന്ന​തു​വ​രെ ട്രി​യോ​ന്‍​ഡ പ​ന്തി​ന്‍റെ പ​ര​ക്കം​പാ​ച്ചി​ല്‍.

സ്വ​പ്‌​നവേ​ദി

ഏ​തൊ​രു കാ​ല്‍​പ്പ​ന്തു​ക​ളി​ക്കാ​ര​ന്‍റെ​യും സ്വ​പ്‌​ന​വേ​ദി​യാ​ണ് ഫി​ഫ ലോ​ക​ക​പ്പ്. കേ​ര​ളം പ്ര​ഥ​മ സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ 1973ല്‍, ​മൂ​ന്നാം ഗോ​ള്‍​കീ​പ്പ​റാ​യി​രു​ന്ന ഞാ​ന്‍, തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി ഗോ​ള്‍​വ​ല കാ​ത്ത് ക​പ്പു​യ​ര്‍​ത്തി​യ​പ്പോ​ഴ​ത്തെ വി​റ​യ​ലും പ​രി​ഭ്ര​മ​വും ഇ​ന്നും ഓ​ര്‍​മ​യി​ല്‍. സ​ന്തോ​ഷ് ട്രോ​ഫി​യി​ല്‍ എ​ന്‍റെ അ​ന്ന​ത്തെ അ​വ​സ്ഥ അ​താ​യി​രു​ന്നെ​ങ്കി​ല്‍, മെ​ക്‌​സി​ക്കോ​യു​ടെ 17 വ​യ​സു​കാ​ര​ന്‍ ഗി​ല്‍​ബെ​ര്‍​ട്ടോ മോ​റ​യ​ട​ക്കം ദേ​ശീ​യ ടീ​മി​നാ​യി ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ എ​ത്തു​ന്ന താ​ര​ങ്ങ​ള്‍ എ​ത്ര​മാ​ത്രം സ​മ്മ​ര്‍​ദ​വും പ​രി​ഭ്ര​മ​വും പേ​റു​ന്നു​ണ്ടാ​കാം...

അ​ത്ത​രം സ​മ്മ​ര്‍​ദ​ങ്ങ​ളെ കൂ​ട്ടാ​യി ചെ​റു​ത്തു തോ​ല്‍​പ്പി​ക്കാ​നു​ള്ള ദി​ന​ങ്ങ​ള്‍​ക്കാ​ണ് അ​മേ​രി​ക്ക-​കാ​ന​ഡ-​മെ​ക്‌​സി​ക്കോ രാ​ജ്യ​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

മൂ​ന്നു രാ​ജ്യ​ത്തും ഉ​ദ്ഘാ​ട​നം

മെ​ക്‌​സി​ക്കോ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ന​ത്തെ ഉ​ദ്ഘാ​ട​ന മ​ത്സ​രം. തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ രാ​വി​ലെ 7.30ന് ​ദ​ക്ഷി​ണ​കൊ​റി​യ​യും ചെ​ക്കും ത​മ്മി​ലും മ​ത്സ​രം ന​ട​ക്കും. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്ന​തും ശ്ര​ദ്ധേ​യം.

1994ല്‍ ​അ​മേ​രി​ക്ക ഫി​ഫ ലോ​ക​ക​പ്പി​നു വേ​ദി​യൊ​രു​ക്കി​യി​രു​ന്നു. 1970, 1986 ലോ​ക​ക​പ്പു​ക​ളി​ല്‍ മെ​ക്‌​സി​ക്കോ​യും വേ​ദി​യാ​യി. കാ​ന​ഡ​യ്ക്ക് ഇ​ത് ആ​ദ്യ അ​വ​സ​ര​മാ​ണ്.

മൂ​ന്നു രാ​ജ്യ​ങ്ങ​ളു​ടെ​യും ച​രി​ത്ര​വും സം​സ്‌​കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങാ​യി​രി​ക്കും ഒ​രേ​സ​മ​യം ന​ട​ക്കു​ക. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫി​നും 90 മി​നി​റ്റ് മു​മ്പാ​യി​രി​ക്കും ച​ട​ങ്ങ് അ​ര​ങ്ങേ​റു​ക.

മാ​ര്‍​ക്കോ ബാ​ലി​ച്ച്

വി​വി​ധ ഒ​ളി​മ്പി​ക്‌​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് അ​ണി​യി​ച്ചൊ​രു​ക്കി​യ മാ​ര്‍​ക്കോ ബാ​ലി​ച്ചാ​ണ് ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ​യും ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍. മെ​ക്‌​സി​ക്കോ സി​റ്റി, ടൊ​റ​ന്‍റോ, ലോ​സ് ആ​ഞ്ച​ല​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.
കൊ​ളം​ബി​യ​ന്‍ ഗാ​യ​ക​ന്‍ ജെ. ​ബാ​ല്‍​വി​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഗാ​യി​ക ടൈ​ല, പോ​പ് ബാ​ന്‍​ഡാ​യ മ​നാ, മെ​ക്‌​സി​ക്ക​ന്‍ ഗാ​യി​ക​മാ​രാ​യ ബെ​ലി​ന്‍​ഡ, ലി​ല ഡൗ​ണ്‍​സ്, മെ​ക്‌​സി​ക്ക​ന്‍ ഗാ​യ​ക​ന്‍ അ​ല​ജാ​ന്‍​ഡ്രോ ഫെ​ര്‍​ണാ​ണ്ട​സ്, മെ​ക്‌​സി​ക്ക​ന്‍ സം​ഗീ​ത സം​ഘ​മാ​യ ലോ​സ് എ​യ്ഞ്ച​ല​സ് അ​സു​ലെ​സ് തു​ട​ങ്ങി​യ വ​ന്‍ സം​ഘ​മാ​ണ് വേ​ദി​യി​ലെ​ത്തു​ക.

104

ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന സീ​സ​ൺ ആ​ണി​ത്ത​വ​ണ​ത്തേ​ത്; 104 എ​ണ്ണം. 2022 ഖ​ത്ത​ർ ലോ​ക​ക​പ്പു​വ​രെ 32 ടീ​മു​ക​ളാ​യി​രു​ന്നു ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ത്ത​വ​ണ 48 ടീ​മു​ക​ളു​ണ്ട്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മാ​ത്രം 72 മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. റൗ​ണ്ട് ഓ​ഫ് 32 ഉ​ണ്ടെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.

891

2026 ഫി​ഫ ലോ​ക​ക​പ്പി​ൽ ക​ന്നി​ക്കാ​രാ​യി എ​ത്തു​ന്ന​ത് 891 ക​ളി​ക്കാ​ർ. ഫി​ഫ ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ റി​ക്കാ​ർ​ഡ്.

1,248

2026 ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​ക്കാ​രു​ടെ എ​ണ്ണം 1248. ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലു​ത്. ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ എ​ണ്ണം 48 ആ​ക്കി ഉ​യ​ർ​ത്തി​യ​താ​ണ് ഇ​തി​ന്‍റെ കാ​ര​ണം. ഒ​രു ടീ​മി​ൽ 26 അം​ഗ​ങ്ങ​ളു​ണ്ട്.

04

ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ൽ എ​ത്തു​ന്ന​ത് നാ​ല് ടീ​മു​ക​ൾ. അ​തി​ൽ ഏ​റ്റ​വും കു​ഞ്ഞ​ന്മാ​രാ​യു​ള്ള രാ​ജ്യം കു​റ​സാ​വോ. കേ​പ് വെ​ർ​ദെ, ജോ​ർ​ദാ​ൻ, ഉ​സ്ബ​ക്കി​സ്ഥാ​ൻ ടീ​മു​ക​ളാ​ണ് ഇ​ത്ത​വ​ണ അ​ര​ങ്ങേ​റ്റ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ.

 16

അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​കെ 16 വേ​ദി​ക​ളി​ലാ​യാ​ണ് 2026 ഫി​ഫ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​ക. ഡാ​ള​സി​ലെ എ​ടി&​ടി സ്റ്റേ​ഡി​യ​മാ​ണ് ഏ​റ്റ​വും വ​ലു​ത്. മെ​ക്സി​ക്കോ​യി​ൽ മൂ​ന്നും കാ​ന​ഡ​യി​ൽ ര​ണ്ടും വേ​ദി​ക​ളു​ണ്ട്. 11 സ്റ്റേ​ഡി​യ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലാ​ണ്. ന്യൂ​ജ​ഴ്സി​യി​ലെ മെ​റ്റ് ലൈ​ഫ് സ്റ്റേ​ഡി​യ​മാ​ണ് ഫൈ​ന​ലി​ന്‍റെ വേ​ദി.

ടൈം ​ടേ​ബി​ൾ

കാ​ൽ​പ്പ​ന്ത് ആ​രാ​ധ​ക​ർ ലോ​ക​ക​പ്പി​ന്‍റെ ത​ത്സ​മ​യ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ അ​ല്പം ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രും. വ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. അ​ർ​ധ​രാ​ത്രി 12.30, പു​ല​ർ​ച്ചെ 1.30, 2.30, 3.30, 4.30, 5.30, 6.00, 6.30, രാ​വി​ലെ 7.30, 8.30, 9.30, രാ​ത്രി 9.30, 10.30 എ​ന്നി​ങ്ങ​നെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ജൂ​ലൈ 20, 12.30 am ആ​ണ് ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ്. ഇ​ന്ത്യ​യി​ൽ സീ ​നെ​റ്റ്‌​വ​ർ​ക്കും സീ 5 ​ഒ​ടി​ടി​യും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

Sports

ഇ​നി ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ആ​ര​വം

പാ​രീ​സ്: 2026 ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​നു​ള്ള ഡ്രോ ​പൂ​ര്‍​ത്തി​യാ​യി. ക​രി​യ​ര്‍ ഗ്രാ​ന്‍​സ്‌​ലാം സ്വ​പ്‌​നം ക​ണ്ടെ​ത്തു​ന്ന ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​റും 25-ാം ഗ്രാ​ന്‍​സ്‌​ലാം ല​ക്ഷ്യ​മി​ടു​ന്ന സെ​ര്‍​ബി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ത​മ്മി​ലു​ള്ള ഡ്രീം ​ഫൈ​ന​ലി​നു​ള്ള വേ​ദി​യാ​ണ് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​റാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍​നി​ന്ന് പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് പി​ന്മാ​റി​യി​രു​ന്നു.

അ​തേ​സ​മ​യം, പ്ര​തി​ഫ​ല ത​ര്‍​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​നാ​ല്‍ താ​ര​ങ്ങ​ള്‍ സ്ഥി​ര​മാ​യു​ള്ള മീ​ഡി​യ ടൈം ​വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.

Sports

ഐ​പി​എ​ൽ: ആ​ർ​സി​ബി​ക്ക് ടോ​സ്; സ​ൺ​റൈ​സേ​ഴ്സി​ന് ബാ​റ്റിം​ഗ്

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2026 സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ടോ​സ് നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഏ​ഴ​ര മു​ത​ലാ​ണ് മ​ത്സ​രം.

ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌‌​ലി, ഫി​ലി​പ് സാ​ൾ​ട്ട്, ര​ജ​ത് പാ​ട്ടീ​ദാ​ർ (ക്യാ​പ്റ്റ​ൻ), ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കീ​പ്പ​ർ), ടിം ​ഡേ​വി​ഡ്, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ക്രു​ണാ​ൽ പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, അ​ഭി​ന​ന്ദ​ൻ സിം​ഗ്, ജേ​ക്ക​ബ് ഡ​ഫി, സു​യാ​ഷ് ശ​ർ​മ.

ഇം​പാ​ക്ട് സ​ബ്സ്: ദേ​വ്ദ​വ​ത്ത് പ​ടി​ക്ക​ൽ, ജേ​ക്ക​ബ് ബെ​ത​ൽ, ര​സി​ഖ് സ​ലം ദാ​ർ, ക​നി​ഷ്ക് ചൗ​ഹാ​ൻ, വെ​ങ്ക​ടേ​ഷ് അ​യ്യ​ർ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ/​വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ന്‍‌​റി​ച്ച് ക്ലാ​സ​ൻ, അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, സ​ലീ​ൽ അ​രോ​റ, ഹ​ർ​ഷ് ദു​ബെ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട്, ഇ​ഷാ​ൻ മ​ലിം​ഗ.

ഇം​പാ​ക്ട് സ​ബ്സ്: ശി​വാം​ഗ് കു​മാ​ർ, ലി​യാം ലി​വിം​ഗ്സ്റ്റ​ൺ, ഡേ​വി​ഡ് പ​യ​നെ, സ്മ​ര​ൻ രാ​മ​ച​ന്ദ്ര​ൻ, സ​ക്കീ​ബ് ഹു​സെ​യ്ൻ.

Sports

ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണ്‍ നാ​​ളെ മു​​ത​​ല്‍

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വി​​ല​​യേ​​റി​​യ ക്രി​​ക്ക​​റ്റ് ലീ​​ഗി​​ന്‍റെ 19-ാം പ​​തി​​പ്പി​​നു നാ​​ളെ തു​​ട​​ക്കം. ക​​ഴി​​ഞ്ഞ 18 സീ​​സ​​ണി​​നേ​​ക്കാ​​ളും ബ്രാ​​ന്‍​ഡ് മൂ​​ല്യം റോ​​ക്ക​​റ്റ്‌​​പോ​​ലെ ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് 2026 ഐ​​പി​​എ​​ല്‍ നാ​​ളെ തു​​ട​​ങ്ങു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

16,711 കോ​​ടി രൂ​​പ​​യ്ക്ക് (1.78 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ​​യും 15,300 കോ​​ടി രൂ​​പ​​യ്ക്ക് (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ​​യും വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ​​ത് ഐ​​പി​​എ​​ല്‍ ടീ​​മു​​ക​​ളു​​ടെ മൂ​​ല്യ​​ത്തി​​ല്‍ വ​​ര്‍​ധ​​ന​​യു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ച് മും​​ബൈ ഇ​​ന്ത്യ​​ന്‍​സ്, ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്, കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് തു​​ട​​ങ്ങി​​യ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ.

2008ല്‍ 111.6 ​​മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍/450 കോ​​ടി രൂ​​പ​​യ്ക്കാ​​യി​​രു​​ന്നു (അ​​ന്ന് ഡോ​​ള​​ര്‍ റേ​​റ്റ് 40) റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. മൂ​​ല്യ​​ത്തി​​ല്‍ 37 ഇ​​ര​​ട്ടി​​യോ​​ളം വ​​ര്‍​ധ​​ന​​യാ​​ണ് 18 വ​​ര്‍​ഷം​​കൊ​​ണ്ട് ഉ​​ണ്ടാ​​യ​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ടീ​​മു​​ക​​ളെ പൂ​​ര്‍​ണ​​മാ​​യി കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.

ഇ​​ക്കാ​​ല​​ത്തി​​നി​​ടെ ടീ​​മു​​ക​​ളു​​ടെ ഷെ​​യ​​റു​​ക​​ളു​​ടെ കൈ​​മാ​​റ്റം ന​​ട​​ന്നി​​ട്ടു​​ണ്ട്. 2018ല്‍ ​​ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് അ​​വ​​രു​​ടെ 50 ശ​​ത​​മാ​​നം ഓ​​ഹ​​രി വി​​റ്റ​​ഴി​​ച്ച​​ത് 84.5 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു. 2021ല്‍ ​​ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 940 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നും ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് 750 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു​​മാ​​യി​​രു​​ന്നു ഐ​​പി​​എ​​ല്‍ പ്ര​​വേ​​ശ​​നം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 2025ല്‍ ​​ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ 67 ശ​​ത​​മാ​​നം ഓ​​ഹ​​രി വി​​റ്റ​​ഴി​​ച്ച​​ത് 583 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു എ​​ന്ന​​തും ചേ​​ര്‍​ത്തു​​വാ​​യി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഐ​​പി​​എ​​ല്ലി​​ന്‍റെ​​യും അ​​തി​​ലെ ഫ്രാ​​ഞ്ചൈ​​സി​​ക​​ളു​​ടെ​​യും സാ​​മ്പ​​ത്തി​​ക വ​​ലു​​പ്പം മ​​ന​​സി​​ലാ​​കൂ.

► ഇ​​ത്ര​​യും വി​​ല?

മൂ​​ന്നു ത​​ര​​ത്തി​​ലാ​​ണ് ഫ്രാ​​ഞ്ചൈ​​സി/​​ക്ല​​ബ്ബു​​ക​​ളു​​ടെ മൂ​​ല്യം നി​​ര്‍​ണ​​യി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. 1. വി​​ല്‍​പ്പ​​ന മൂ​​ല്യം: അ​​താ​​യ​​ത് ഒ​​രു ഫ്രാ​​ഞ്ചൈ​​സി​​യെ/​​ക്ല​​ബ്ബി​​നെ പൂ​​ര്‍​ണ​​മാ​​യി ഏ​​റ്റെ​​ടു​​ക്കാ​​ന്‍ ന​​ല്‍​കു​​ന്ന തു​​ക. 2. വ്യ​​വ​​സാ​​യ മൂ​​ല്യം: ഒ​​രു ഫ്രാ​​ഞ്ചൈ​​സി​​യു​​ടെ/​​ക്ല​​ബ്ബി​​ന്‍റെ ഭാ​​വി​​യും വ​​രു​​മാ​​ന​​വും സാ​​മ്പ​​ത്തി​​ക വ​​ര​​വു​​മെ​​ല്ലാം അ​​നു​​സ​​രി​​ച്ചു​​ള്ള മൂ​​ല്യം. 3. ബ്രാ​​ന്‍​ഡ് മൂ​​ല്യം: ഒ​​രു ക്ല​​ബ്ബി​​ന്‍റെ പ്ര​ക​ട​നം, ട്രാ​ക്ക് റി​ക്കാ​ർ​ഡ്, സ്വീ​​കാ​​ര്യ​​ത തു​​ട​​ങ്ങി​​യ​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള മൂ​​ല്യം.

► ആ​​കെ ടീം ​​മൂ​​ല്യം $ 18.5 ബി​​ല്യ​​ണ്‍

ഐ​​പി​​എ​​ല്ലി​​ല്‍ നി​​ല​​വി​​ലു​​ള്ള 10 ടീ​​മു​​ക​​ളു​​ടെ ആ​​കെ മൂ​​ല്യം 18.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (1,73,962 കോ​​ടി രൂ​​പ) ആ​​ണെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഐ​​പി​​എ​​ല്‍ എ​​ന്ന ബ്രാ​​ന്‍​ഡി​​നു മാ​​ത്രം 3.9 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (36,690 കോ​​ടി രൂ​​പ) വി​​ല​​യു​​ണ്ട്.

ഐ​​പി​​എ​​ല്‍ ഫ്രാ​​ഞ്ചൈ​​സി​​ക​​ളി​​ല്‍ ഏ​​റ്റ​​വും ബ്രാ​​ന്‍​ഡ് മൂ​​ല്യ​​മു​​ള്ള​​ത് റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നാ​​ണ് (2,530 കോ​​ടി രൂ​​പ).

► ലോ​​ക​​ത്തി​​ലെ മ​​റ്റു ടീ​​മു​​ക​​ള്‍

ക്രി​​ക്ക​​റ്റി​​നു പു​​റ​​ത്തേ​​ക്കു വീ​​ക്ഷി​​ച്ചാ​​ല്‍, 2022ല്‍ ​​ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബാ​​യ ചെ​​ല്‍​സി എ​​ഫ്‌​​സി​​യു​​ടെ വി​​ല്‍​പ്പ​​ന ന​​ട​​ന്ന​​ത് 5.4 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​യി​​രു​​ന്നു (ഏ​​ക​​ദേ​​ശം അ​​ന്ന​​ത്തെ 42,000 കോ​​ടി രൂ​​പ). ഫു​​ട്‌​​ബോ​​ള്‍ ക്ല​​ബ്ബു​​ക​​ളു​​ടെ വി​​ല്‍​പ്പ​​ന ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന തു​​ക. 121 വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള​​താ​​ണ് ചെ​​ല്‍​സി എ​​ഫ്‌​​സി. 18 വ​​ര്‍​ഷം മാ​​ത്രം പ്രാ​​യ​​മു​​ള്ള ഒ​​രു ഐ​​പി​​എ​​ല്‍ ടീ​​മി​​ന് ല​​ഭി​​ച്ച​​ത് 16,711 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്.

ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കൈ​​മാ​​റ്റം എ​​ന്‍​ബി​​എ (നാ​​ഷ​​ണ​​ല്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍) ക്ല​​ബ്ബാ​​യ ലോ​​സ് ആ​​ഞ്ച​​ല​​സ് ലേ​​ക്കേ​​ഴ്‌​​സി​​നെ 10 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു (94,062 കോ​​ടി രൂ​​പ) വി​​റ്റ​​താ​​ണ്.

► ടീ​​മു​​ക​​ളു​​ടെ ബ്രാ​​ന്‍​ഡ് മൂ​​ല്യം (കോ​​ടി രൂ​​പ​​)

  • റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു 2530
  • മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് 2276
  • ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് 2208
  • കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് 2086
  • സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ് 1447
  • ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ് 1429
  • രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് 1372
  • ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ് 1336
  • പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ് 1326
  • ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ് 1148

Sports

ഐഎസ്എൽ 2025-26 സീസൺ നാളെ മുതൽ

മും​​ബൈ: നാ​​ളെ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന 2025-26 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ളി​​ല്‍ ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യെ ഉ​​ള്‍​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്നു തീ​​രു​​മാ​​ന​​മാ​​യി.

ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യു​​ടെ വെ​​ര്‍​ച്വ​​ല്‍ മീ​​റ്റിം​​ഗി​​ലാ​​ണ് ഇ​​ക്കാ​​ര്യം തീ​​രു​​മാ​​ന​​മാ​​യ​​ത്. ഐ​​എ​​സ്എ​​ല്‍ 2025-26 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ടീ​​മു​​ക​​ളാ​​യെ​​ന്നും പു​​തി​​യൊ​​രു ടീ​​മി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്നും യോ​​ഗ​​ത്തി​​ല്‍ ഐ​​ക​​ക​​ണ്‌​​ഠേ്യ​​ന തീ​​രു​​മാ​​ന​​മാ​​യി.

ഐ​​എ​​സ്എ​​ല്ലി​​ല്‍ 14 ക്ല​​ബ്ബു​​ക​​ളി​​ല്‍ മു​​ഹ​​മ്മ​​ദ​​ന്‍ എ​​സ്‌സി ​​ഒ​​ഴി​​കെ​​യു​​ള്ള​​വ ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ അ​​നു​​കൂ​​ലി​​ച്ചി​​ല്ല. ഓ​​ട്ടോ​​മാ​​റ്റി​​ക് പ്ര​​മോ​​ഷ​​ന്‍ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു ഏ​​ല്ലാ​​വ​​രു​​ടെ​​യും നി​​ല​​പാ​​ട്.

2024-25 ഐ ​​ലീ​​ഗ് സീ​​സ​​ണ്‍ പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സ് എ​​ഫ്‌​​സി. അ​​തോ​​ടെ 2025-26 ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണി​​ലേ​​ക്ക് സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ക്കേ​​ണ്ട​​തു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, എ​​ഐ​​എ​​ഫ്എ​​ഫ് അ​​പ്പീ​​ല്‍ ക​​മ്മി​​റ്റി നാ​​ല് പോ​​യി​​ന്‍റ് വെ​​ട്ടി​​ക്കു​​റ​​ച്ച​​തി​​നാ​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കു പി​​ന്ത​​ള്ള​​പ്പെ​​ട്ട ഇ​​ന്‍റ​​ര്‍ കാ​​ശി എ​​ഫ്‌​​സി കാ​​യി​​ക ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര കോ​​ട​​തി​​യി​​ല്‍​നി​​ന്ന് അ​​നു​​കൂ​​ല തീ​​രു​​മാ​​നം നേ​​ടി​​യെ​​ടു​​ത്തു. അ​​തോ​​ടെ ഐ ​​ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​രാ​​യി ഇ​​ന്‍റ​​ര്‍ കാ​​ശി ഐ​​എ​​സ്എ​​ല്‍ ടി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ​​യാ​​ണ് ച​​ര്‍​ച്ചി​​ല്‍ ബ്ര​​ദേ​​ഴ്‌​​സി​​ന് സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ല്‍​ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യം ഉയ​​ര്‍​ന്ന​​ത്.

നാ​​ളെ കി​​ക്കോ​​ഫ്

നീ​​ണ്ട കാ​​ത്തി​​രി​​പ്പു​​ക​​ള്‍​ക്ക് അ​​വ​​സാ​​നം കു​​റി​​ച്ച്, 2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്ലി​​നു നാ​​ളെ കി​​ക്കോ​​ഫ്. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഐ​​എ​​സ്എ​​ല്‍ വ​​മ്പ​​ന്മാ​​രാ​​യ മോ​​ഹ​​ന്‍ ബ​​ഗാ​​ന്‍ എ​​സ്ജി​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കോ​​ല്‍​ക്ക​​ത്ത സാ​​ള്‍​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം.

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം 22നാ​​ണ്. കേരള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് അ​​ന്ന് മും​​ബൈ സി​​റ്റി എ​​ഫ്‌​​സി​​യെ നേ​​രി​​ടും.

09

2025-26 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ല്ലി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നു​​ള്ള 13 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഒ​​മ്പ​​ത് എ​​ണ്ണ​​വും ഹോം ​​ഗ്രൗ​​ണ്ടാ​​യ കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്. എ​​ഫ്‌​​സി ഗോ​​വ​​യ്‌​​ക്കെ​​തി​​രേ മേ​​യ് 17നാ​​ണ് അ​​വ​​സാ​​ന മ​​ത്സ​​രം. ക​​ന്നി​​ക്കി​​രീ​​ട​​മാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ല​​ക്ഷ്യം.

Kerala

മഞ്ഞലയില്‍ മുങ്ങി മൂന്നാര്‍; താപനില മൈനസിൽ

മൂന്നാര്‍: അതിശൈത്യത്തിന്‍റെ പിടിയില്‍ അമര്‍ന്നതോടെ മൂന്നാര്‍ മഞ്ഞലയില്‍ മുങ്ങി. ഇതാദ്യമായി ഈ സീസണില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെയാണ് മൂന്നാര്‍ മഞ്ഞില്‍ കുളിച്ചത്. തണുപ്പ് ഒരു മൈനസ് ഒരി ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്‌റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും മഞ്ഞുപുതച്ച നിലയിലായിരുന്നു.

ചെണ്ടുവര, നല്ലതണ്ണി, സൈലന്‍റ് വാലി, സെവന്‍മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒരു ഡിഗ്രിയില്‍ എത്തിയത്. മാട്ടുപ്പെട്ടി, സെവന്‍മല, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒരു ഡിഗ്രിയായിരുന്നു താപനില. ഇവിടെ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കൂടുതലാണ്. തണുപ്പ് കൂടിയതോടെ ധാരാളം വിനോദസഞ്ചാരികളും മൂന്നാറില്‍ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയതതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്.

കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ആ സമയത്ത് പകല്‍ നല്ല ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്‍ സമയത്തും നല്ല തണുപ്പുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി മഴ പെയ്തത് മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വരും നാളുകളിൽ തണുപ്പ് ഇനിയും ഏറുവാനാണ് സാധ്യത. തണുപ്പ് ആസ്വദിക്കുവാന്‍ അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും തണുപ്പ്

മൂന്നാര്‍: മഞ്ഞു പുതച്ചുമൂടി മൂന്നാര്‍. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്.

പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു.

അതേസമയം, മൂന്നാറിലെ ശൈത്യം വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. ഉത്തരേന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി.

Kerala

ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ൺ; കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ര്‍: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഈ ​മാ​സം 20 മു​ത​ല്‍ നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ല്‍ വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് കോ​ട്ട​യ​ത്ത് എ​ത്തു​ക.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​ത്രി ഒ​മ്പ​തി​ന് കോ​ട്ട​യ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്ക് വ​ഡോ​ദ​ര​യി​ല്‍ എ​ത്തും. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലെ ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് മം​ഗ​ലൂ​രു​വി​ലേ​ക്ക് ഈ ​മാ​സം 24നും 28​നും സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ര​ണ്ടാം ദി​വ​സം രാ​വി​ലെ 6.05ന് ​മം​ഗ​ലൂ​രു​വി​ലെ​ത്തും.

26നും 30​നും രാ​വി​ലെ 9.55ന് ​ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് പി​റ്റേ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ചെ​ര്‍​ല​പ്പ​ള്ളി​യി​ലെ​ത്തും. കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

Latest News

Corehub Up